Sunday, 30 December 2007

കുരുത്തം കെട്ടവന്‍


കള്ളു കുടിക്കാന്‍ കാശു ചോദിച്ചപ്പോള്‍

വീര്‍പ്പിച്ച കൂട്ടുകാരന്റെ മോന്ത,

തിരഞ്ഞു തിരഞ്ഞു ഒരിക്കലുമൊരു

സുഹൃത്തിനെ കിട്ടാത്ത

അഡല്‍റ്റ് ഫ്രന്‍ഡ് ഫൈന്റര്‍.കോം,

ഉടുതുണി മുഴുവനായും അഴിക്കാത്ത,

ഭോഗത്തിനു മുന്‍പ് അടുത്ത സീനിലേക്കു

കട്ടു ചെയ്യുന്ന സിനിമ,

പറയാന്‍ സമ്മതിക്കാത്ത ഐഡിയൊളജി,

കരയാന്‍ സമ്മതിക്കാത്ത ക്യാമറ,

പടാന്‍ സമ്മതിക്കാത്ത

രാഗവും താളവും സംഗതികളും,

ചാകാന്‍ സമ്മതിക്കാത്ത

പുഴകളും കുളങ്ങളും കിണറുകളും...


ഇതൊക്കെയാണു തല നിറയേ..

സാറേ.....,

അതുകൊണ്ടാണ് അടുത്തു കണ്ടിട്ടും

ചിരിക്കാഞ്ഞത് .

അല്ലാതെ

ഗുരുത്വ ദോഷിയായതുകൊണ്ടല്ല.

ഇനി കാണുമ്പോള്‍

പല്ലു പുറത്തു കാട്ടി,

ചുണ്ടുകള്‍ കോട്ടി

ചിരിപോലെന്തെങ്കിലും ചെയ്യാം.




1 comment:

Latheesh Mohan said...

കവിതയും ബ്ലോഗും ഒക്കെ സമ്മതിച്ചു..പക്ഷേ, ഇന്നലെ ചീട്ടുകളിച്ച വകയില്‍ തരാനുള്ള 40 രൂപ ഉടന്‍ എത്തിച്ചില്ലെങ്കില്‍,,,,