Saturday, 5 January 2008

ക്രൈം നമ്പര്‍ 832/22

from
ശോഭന എന്‍
ദുബായ് പടി
കൈതപ്പൊയില്‍

to
സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍
കൈതപ്പൊയില്‍

വിഷയം:കൈതപ്പൊയില്‍ ദേശത്ത് ദുബായ് പടിയില്‍ താമസിക്കുന്ന തെയ്യനുച്ചന്‍ മകള്‍ ശോഭന നെല്ലിപ്പരന്‍ബത്ത് ,സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ മുന്‍പാകെ സമര്‍പ്പിക്കുന്ന പരാതി.

സര്‍,
2007 സെപ്തംബര്‍ 11ന് ഉച്ചക്ക് 1 നും 1:15 നുമിടയില്‍ കൈതപ്പൊയില്‍ മോയിന്‍ കുട്ടി ഡോക്റ്ററെ കണ്ട് സ്വദെശത്തേക്ക് തിരിച്ചു വരുന്ന യാത്രയ്ക്കിടയില്‍ ബസ്സില്‍ വച്ച് എന്റെ രണ്ട് മുലകളും കളവു പോയിരിക്കുന്നു.സാമാന്യം നല്ല തിരക്കുണ്ടായിരുന്നതിനാല്‍ കളവു നടത്തിയതരാണെന്നു ശ്രദ്ധിക്കാന്‍ സാധിച്ചില്ല.എനിക്കും കുഞ്ഞിനും ഒരുപൊലെ പ്രധാനപ്പെട്ട മുലകള്‍ കണ്ടെത്തുന്നതിനും പ്രതിയെ ശിക്ഷിക്കുന്നതിനും ആവശ്യമായ നറ്റപടികള്‍ കൈക്കൊള്ളണമെന്ന് വിനീതമായി അപെക്ഷിക്കുന്നു.
വിശ്വസ്തതയൊടെ
ശോഭന.എന്‍
ഒപ്പ്

ക്രൈം നമ്പര്‍ 832/22 ദബായ് പടിയില്‍ താമസിക്കുന്ന ശോഭന നെല്ലിപ്പറംബത്ത് 12-9-2007 ന് നല്‍കിയ പരാതിയിന്മെലുള്ള പ്രഥമ വിവര റിപ്പോര്‍ട്ട്.
1.പരാതിയില്‍പറഞിട്ടുള്ള കുറ്റകൃത്യത്തിന്റെ സ്വഭാവം;മോഷണം.
2.പരാതികാരിയുദെ പെരും വിലാസവും:ശോഭന എന്‍,നെല്ലിപ്പറംബത്ത്,ദുബായ് പടി.
3.കുറ്റമാരോപിക്കപ്പെട്ട ആളിന്റെ പേരും വിലാസവും:പാര്‍വതി മേനോന്‍,ലക്ഷ്മി നിലയം.കെ.ജി പടി,കാട്ടുമുണ്ടക്കല്‍.
4.പരാതിയില്‍പറഞ്ഞിട്ടുള്ള സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍
മുല മോഷണം നടന്നത് 11-09-2007 ന് ഉച്ചക്ക് 1നും 1:15 നും ഇടയില്‍ വച്ചാണ് .കൈതപ്പൊയിലിനും ദുബായ് പടിക്കും ഇടയില്‍ വച്ചാണ്.
5.കുറ്റമരോപിക്കപ്പെട്ട ആളെ ചൊദ്യം ചെയ്തതിലുള്ള വിവരങ്ങള്‍.
1നും 1:15നും ഇടയില്‍ റോബിന്‍ മൊട്ടോര്‍സ് എന്ന ബസ്സില്‍ ഇവര്‍ യാത്ര ചെയ്തിട്ടുണ്ട്. മോഷണം നടത്തി എന്ന പ്രസ്താവന ഇവര്‍ നിഷേധിക്കുന്നു.പക്ഷേ 18-12 2007 ന് ഇവരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ തൊണ്ടി സാധനം (ഇടത്തെ മുല മാത്രം)കണ്ടെത്തുകയുണ്ടായി.ഇത് തന്റെ വീട്ടില്‍ വന്നതെങ്ങിനെയെന്നു അറിയില്ല എന്നണ് ഇവര്‍ പറഞ്ഞത്.
6.സംഭവത്തിലെ സാക്ഷികളെ ചോദ്യം ചെയ്തതിലുള്ള വിവരങ്ങള്‍.
സാക്ഷി നംബര്‍ 1 വി.റ്റി.സുധാകരന്‍.ബസ്സ് കണ്ടക്റ്റര്‍
മോഷണം നടന്നതായി പറയുന്ന 1നും 1:15 നും ഇടയില്‍ ബസ്സില്‍ നിന്നും രണ്ട് പേര്‍ മാത്രമേ ഇറങ്ങിയിട്ടുള്ളു.
വിധി
തൊണ്ടി സാധനം നേരിട്ടു കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതി കുറ്റക്കാരിയാണെന്നു തെളിഞ്ഞിരിക്കുന്നു...
പ്രതിക്ക് ആറു മാസത്തെ തദവും 5000 രൂപ പിഴയും ഈ കോടതി വിധിക്കുന്നു.
അടുത്ത ദിവസത്തെ പത്ര പരസ്യം
നഷ്ടപ്പെട്ടു.

2007 സെപ്തംബര്‍ 11ന് ഉച്ചക്ക് 1 നും 1:15 നുമിടയില്‍ കൈതപ്പൊയില്‍ മോയിന്‍ കുട്ടി ഡോക്റ്ററെ കണ്ട് സ്വദെശത്തേക്ക് തിരിച്ചു വരുന്ന യാത്രയ്ക്കിടയില്‍ ബസ്സില്‍ വച്ച് എന്റെ രണ്ട് മുലകളും കളവു പോയിരിക്കുന്നു.അതില്‍ ഇടത്തെ മുല കണ്ടെത്തി.വലത്തെ മുല കണ്ടു കിട്ടുന്നവര്‍ താഴെക്കണുന്ന നംബറില്‍ ബന്ധപ്പെടാന്‍ താല്‍പര്യപ്പെടുന്നു.

ശോഭന.എന്‍.

9846569227.









1 comment:

Latheesh Mohan said...

:)
ഡാ, നീ‍ ഇത്ര ഭയങ്കരനായ കാര്യം ഞാന്‍ അറിഞ്ഞില്ല കേട്ടോ..