മുഖത്തൊടു മുഖം നോക്കാത്ത
രണ്ടര്ധവൃത്തങ്ങള്ക്കിടയിലുള്ള ഇടം.
ശരിയുത്തരം തെരഞ്ഞെടുത്തെഴുതിയാല്
ഒരു മാര്‍ക്കു കിട്ടുന്ന ഇടം.
പറയാന്‍ മടിയുള്ളതും
എന്നാല്‍ പറയേണ്ടതും
ഒളിപ്പിക്കാനുള്ള ഇടം.
(കറൂപ്പ്),(വെളുപ്പ്),
(നിബന്ധനകള്‍ക്കു വിധേയം).
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍
മാര്‍ക്സിന്റെ ഇടം.
ഗര്‍ഭപാത്രം മുതല്‍
കുഴിമാടം (പ്രൈവറ്റ് ലിമിറ്റഡ്)
വരെയുള്ള ഇടം.
3 comments:
ഇതു കലക്കി..
nannaayi :)
Post a Comment